5ജി സേവനവുമായി ബി.എസ്.എന്‍.എല്‍ രംഗത്ത് വരുന്നു

Posted on: September 6, 2017 9:11 pm | Last updated: September 6, 2017 at 11:23 pm

ന്യൂഡല്‍ഹി: 5ജി സേവനവുമായി ബി.എസ്.എന്‍.എല്‍ രംഗത്ത് വരുന്നു. അടുത്ത വര്‍ഷം മുതല്‍ ഈ സേവനം ലഭ്യമാക്കും. പരീക്ഷണാടിസ്ഥാനത്തിലായിരിക്കും ആദ്യഘട്ടം സേവനം ആരംഭിക്കുകയെന്ന് കമ്പനി ചെയര്‍മാന്‍ അനുപം ശ്രീവാസ്തവ പറഞ്ഞു.

4ജിയേക്കാള്‍ അതിവേഗതയിലുള്ള ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയാണ് 5ജിയില്‍ ലഭ്യമാകുക. 5 ജി ശൃഖല വ്യാപകമാക്കുന്നത് വഴി ജിയോ ഉള്‍പ്പടെയുള്ള സ്വകാര്യ സേവനദാതാക്കള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാനാകുമെന്ന് ബി.എസ്.എന്‍.എല്ലിന്റെ കണക്കുകൂട്ടല്‍.

നോക്കിയയുമായി 5ജി സേവനം ആരംഭിക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന് അനുപം ശ്രീവാസ്തവ പറഞ്ഞു. 5ജി സേവനം ആരംഭിക്കുന്നതിനാവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാക്കുന്നതിനായി എല്‍ടി, എച്ച്.പി തുടങ്ങിയ കമ്പനികളുമായി ചര്‍ച്ചകള്‍ നടത്തിയതായും ശ്രീവാസ്തവ അറിയിച്ചു