National
മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു

ബെംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷ് വെടിയേറ്റു മരിച്ചു. ബെംഗളൂരുവിലെ രാജരാജേശ്വരി നഗറിലെ വീട്ടില്‍ വെച്ചാണ് ഗൗരി ലങ്കേഷിനു വെടിയേറ്റത്.
ഇവര്‍ക്കുനേരെ അക്രമി മൂന്നു തവണ വെടിയുതിര്‍ത്തു എന്നാണ് റിപ്പോര്‍ട്ട്. വെടിവെച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.ലങ്കേഷ് ആശയപരമായ ഏറ്റുമുട്ടലിന്റെ പേരില്‍ വിവിധ ഭാഗങ്ങളില്‍നിന്ന് നിരന്തരം ഭീഷണി നേരിട്ടിരുന്ന മാധ്യമപ്രവര്‍ത്തകയായിരുന്നു ഗൗരി ലങ്കേഷ്.
പത്രിക എന്ന ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്നു ഗൗരി.അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന്റെ പേരില്‍ ബിജെപി നേതാക്കള്‍ നല്‍കിയ കേസില്‍ ഗൗരി ലങ്കേഷിന് ആറു മാസം തടവും പതിനായിരം രൂപ പിഴ ശിക്ഷയും കോടതി വിധിച്ചിട്ടുണ്ട്.
ഹുബള്ളി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് കോടതിയായിരുന്നു ശിക്ഷ വിധിച്ചിരുന്നത്. രണ്ടു കേസുകളിലായാണ് ശിക്ഷ ലഭിച്ചത്. രണ്ടു കേസുകളിലും മേല്‍ കോടതിയില്‍ നിന്നും ഗൗരി ജാമ്യം നേടിയിട്ടുണ്ടായിരുന്നു.