ഹാജിമാരെ സ്വീകരിച്ച് പ്രവാചകനഗരി ധന്യമായി

Posted on: September 5, 2017 8:17 pm | Last updated: September 5, 2017 at 8:21 pm

മദീന : വിശുദ്ധ ഹജ്ജ് കര്‍മ്മം കഴിഞ്ഞ് പ്രവാചക നഗരിയില്‍ ഹാജിമാര്‍ മദീനയിലെത്തിയതോടെ പ്രവാചക നഗരി തീര്‍ത്ഥാടകരാല്‍ നിറഞ്ഞു , മസ്ജിദുന്നബവിയില്‍ പ്രവാചക സന്നിധിയില്‍ സലാം പറഞാണ് ഹാജിമാര്‍ മദീന സന്ദര്‍ശനം തുടങ്ങിയത്, മദീനയിലെ പുണ്യ സ്ഥലങ്ങളായ ജന്നത്തുല്‍ ബഖീഹ് , ഉഹ്ദ് ,ഹന്‍ദഖ് , ജബല്‍ റുമാത്ത് , മസ്ജിദുല്‍ ഖുബാ , മസ്ജിദ് ഖിബ്‌ലത്തൈന്‍ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം ഹാജിമാര്‍ മദീനയുടെ വിടചൊല്ലും,

ഇന്ത്യന്‍ ഹാജിമാര്‍ നേരത്തെ മദീന സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങിയിരുന്നു മദീനയിലെത്തുന്ന ഹാജിമാരെ പരമ്പരാഗത രീതിയായ ഈത്തപ്പഴവും മധുരങ്ങളും നല്‍കിയയാണ് ഹാജിമാരെ സ്വീകരിക്കുന്നത് ഹാജിമാരുടെ തിരക്ക് വര്‍ധിച്ചതോടെ പ്രവാചക നഗരി പൂണ്ണമായും സുരക്ഷാ വലയത്തിലാണുള്ളത്.