ഐപിഎല്‍ സംപ്രേഷണാവകാശം 16,347 കോടി രൂപക്ക് സ്റ്റാര്‍ നെറ്റ്‌വര്‍ക്ക്‌ ലേലത്തില്‍ പിടിച്ചു

Posted on: September 4, 2017 3:06 pm | Last updated: September 5, 2017 at 10:11 am

മുംബൈ: ഐപിഎല്‍ ക്രിക്കറ്റ് മത്സരങ്ങളുടെ അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള  സംപ്രേഷണാവകാശം സ്റ്റാര്‍ ഇന്ത്യ ഗ്രൂപ്പിന്. മുംബൈയില്‍ നടന്ന ലേലത്തില്‍ 16,347.50 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഗ്രൂപ്പ് സംപ്രേഷണാവാകശം നേടിയത്. 2008ല്‍ സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് 8200 കോടി രൂപയ്ക്കാണ് പത്ത് വര്‍ഷത്തേക്കുള്ള സംപ്രേഷണാവകാശം നേടിയിരുന്നത്.

ഫേസ്ബുക്ക്, ട്വിറ്റര്‍, ആമസോണ്‍, യാഹു, റിലയന്‍സ് ജിയോ, ഇന്‍ഫോകോം, ഡിസ്‌കവറി കമ്മ്യൂണിക്കേഷന്‍സ്, സോണി പിക്‌ചേഴ്‌സ് നെറ്റ് വര്‍ക്ക് തുടങ്ങിയ വന്‍കിട കമ്പനികളെ പിന്തള്ളിയാണ് സ്റ്റാര്‍ ടിവി ടെലിവിഷന്‍ സംപ്രേഷണാവകാശം പിടിച്ചത്.