Connect with us

International

ഉത്തരക്കൊറിയയില്‍ ആണവപരീക്ഷണം നടത്തിയ ഭാഗത്ത് ശക്തമായ ഭൂചലനം

Published

|

Last Updated

ഉത്തര കൊറിയയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സകൈലില്‍ 6.3 രേഖപ്പെടുത്തി. ആണവായുധം വികസിപ്പിച്ചതിനെ തുടര്‍ന്നാണ് മണിക്കൂറുകളോളം ഭൂചലനം ഉണ്ടായതായി വിലയിരുത്തുന്നു.
കിംഖേക്കിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്താണ് ഭൂചലനം അനുഭവപ്പെട്ടത്. ഇവിടെ ആണവ പരീക്ഷണങ്ങള്‍ നടന്ന സ്ഥലമാണ്.

ആണവ പ്രതിസന്ധിയെക്കുറിച്ച് യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ജപ്പാനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും സംസാരിച്ചു. ആണവ പരീക്ഷണം നടത്തിയതിന്റെ പത്ത് കിലോമീറ്റര്‍ അകലെയായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വ്വെ പറഞ്ഞു.
വടക്കന്‍ കൊറിയയുമായി അതിര്‍ത്തി പങ്കിടുന്ന ചൈനീസ് നഗരമായ യാന്‍സിയിലും ഏകദേശം 10 സെക്കന്റ് നീണ്ടുനിന്ന ഒരു ഭൂചലനം അനുഭവപ്പെട്ടു.
ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

തുടര്‍ച്ചയായ ആണവ പരീക്ഷണത്തോടെ ഉത്തരക്കൊറിയ അമേരിക്കയടക്കുമുള്ള ലോക രാജ്യങ്ങളെ വെല്ലുവിളിക്കുകയാണ്‌