16കാരിയെ പീഡിപ്പിച്ച കേസില്‍ കാമുകനുള്‍പ്പെടെ അഞ്ച് പേര്‍ അറസ്റ്റില്‍

Posted on: September 3, 2017 11:00 am | Last updated: September 3, 2017 at 11:45 am

മുതുകുളം: പ്ലസ്ടൂ വിദ്യാര്‍ഥിനിയായ 16കാരിയെ പീഡിപ്പിച്ച കേസില്‍ കാമുകനുള്‍പ്പെടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ടല്ലൂര്‍ സ്വദേശിയായ വിദ്യാര്‍ഥിനിയെ കടത്തിക്കൊണ്ടു പോയി പീഡിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് കീരിക്കാട് മൂലേശ്ശേരി ചെമ്പഴന്തി വീട്ടില്‍ സന്ദീപ് (24), മൂലേശ്ശേരി സൊസൈറ്റിക്കടവ് തട്ടാരുതറയില്‍ വിശാഖ് (19), പത്തിയൂര്‍ ഏനാകുളങ്ങര വിമല്‍ഭവനം വിഷ്ണു (28), കായംകുളം കണ്ണമ്പള്ളിഭാഗം സ്വദേശികളായ ഉന്നക്കല്‍തറ അജേഷ് (20), കാവിന്റെ തറയില്‍ രഞ്ജിത്ത് (19) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ദിവസം സ്‌കൂളില്‍ പോയ പെണ്‍കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ കനകക്കുന്ന് പോലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നീട് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സി ഐ റെജി എബ്രഹാം, എസ് ഐ. ജി സുരേഷ്‌കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.