Connect with us

Kerala

നിലവാരമില്ല; രാജ്യത്തെ 800 എഞ്ചിനിയറിങ് കോളേജ് പൂട്ടാന്‍ നിര്‍ദേശം

Published

|

Last Updated

ബംഗളൂരു: വിദ്യാര്‍ഥികളില്ലാത്തതും നിലവാരമില്ലാത്തതും കാരണം രാജ്യത്തെ 800 എന്‍ജിനിയറിങ് കോളജുകള്‍ പൂട്ടാന്‍ എ.ഐ.സി.ടി.ഇ നിര്‍ദേശം. ചെയര്‍മാന്‍ അനില്‍ ദത്താത്രേയ സഹസ്രാബുദി ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വിവരം അറിയിച്ചത്. എ.ഐ.സി.ടിയുടെ ശക്തമായ നിയമങ്ങള്‍ മൂലം 150 കോളജുകള്‍ പ്രതിവര്‍ഷം ഇന്ത്യയില്‍ പൂട്ടുന്നുണ്ട്.

പുതിയ നിയമമനുസരിച്ച് ആവശ്യമായ സൗകര്യങ്ങളില്ലാത്തതും ആകെ സീറ്റുകളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി 30 ശതമാനത്തില്‍ താഴെ മാത്രം അഡ്മിഷന്‍ നടക്കുന്നതുമായ കോളജുകളുമാണ് പൂട്ടുന്നതെന്ന് ചെയര്‍മാന്‍ അറിയിച്ചു.2014 മുതല്‍ 2018 വരെയുള്ള കാലയളവില്‍ 450 കോളജുകള്‍ പൂട്ടാനാണ് എ.ഐ.സി.ടി.ഇ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതില്‍ 20 കോളജുകളും കര്‍ണാടകയിലാണ്. തെലുങ്കാന, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവടങ്ങളിലും കോളജുകള്‍ പൂട്ടാന്‍ എ.?െഎ.സി.ടി.ഇ നിര്‍ദേശമുണ്ട്‌