മലയാളികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓണാശംസ

Posted on: September 2, 2017 2:34 pm | Last updated: September 2, 2017 at 2:34 pm

തിരുവനന്തപുരം: എല്ലാകേരളീയര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണാശംസകള്‍ നേര്‍ന്നു. ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ യാണ് മുഖ്യമന്ത്രി ആശംസ അറിയിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

മാനുഷരെല്ലാം ഒന്നുപോലെ, സമഭാവനയോടെ കഴിയുന്ന ഒരു കാലം. കള്ളവും ചതിയുമില്ലാത്ത കാലം. മനുഷ്യരെല്ലാം ആമോദത്തോടെ കഴിയുന്ന ഒരു കാലം. അത്തരമൊരു കാലം നമ്മുടെ സങ്കല്‍പമാണ്. ആ സങ്കല്‍പം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മളെല്ലാം. ആ ശ്രമങ്ങള്‍ക്ക് നിത്യപ്രചോദനമാണ് ഓണം എന്ന സങ്കല്‍പം. ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യരെല്ലാം മനസ്സുകൊണ്ട് ഒരുമിക്കുന്ന ഘട്ടമാണ് ഓണക്കാലം.
മതനിരപേക്ഷമായാണ് നാം ഓണം കൊണ്ടാടുന്നത്. സമത്വത്തിന്റെ സന്ദേശവുമായെത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ചു വരവേല്‍ക്കാം. സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു. മാനുഷരെല്ലാം ഒന്നുപോലെ, സമഭാവനയോടെ കഴിയുന്ന ഒരു കാലം. കള്ളവും ചതിയുമില്ലാത്ത കാലം. മനുഷ്യരെല്ലാം ആമോദത്തോടെ കഴിയുന്ന ഒരു കാലം. അത്തരമൊരു കാലം നമ്മുടെ സങ്കല്‍പമാണ്. ആ സങ്കല്‍പം സാക്ഷാല്‍ക്കരിക്കാനുള്ള ശ്രമത്തിലാണ് നമ്മളെല്ലാം. ആ ശ്രമങ്ങള്‍ക്ക് നിത്യപ്രചോദനമാണ് ഓണം എന്ന സങ്കല്‍പം.ജാതിമത വേര്‍തിരിവുകള്‍ക്കതീതമായി മനുഷ്യരെല്ലാം മനസ്സുകൊണ്ട് ഒരുമിക്കുന്ന ഘട്ടമാണ് ഓണക്കാലം. മതനിരപേക്ഷമായാണ് നാം ഓണം കൊണ്ടാടുന്നത്. സമത്വത്തിന്റെ സന്ദേശവുമായെത്തുന്ന ഓണത്തെ നമുക്ക് ഒരുമിച്ചു വരവേല്‍ക്കാം. സമൃദ്ധിയും ഐശ്വര്യവും സമാധാനവും നിറഞ്ഞ ഒരു ഓണക്കാലം ആശംസിക്കുന്നു