കാട്ടാനയുടെ ചവിട്ടേറ്റ് വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു

Posted on: September 1, 2017 2:18 pm | Last updated: September 2, 2017 at 10:01 am

വയനാട്: നാടുകാണി വനമേഖലയില്‍ കാട്ടാനയുടെ ചവിട്ടേറ്റ് വനിതാ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. മലമ്പുഴ സ്വദേശിനി ലത(48)യാണ് മരിച്ചത്. കഴിഞ്ഞ മാസം ആറിനാണ് സംഭവം.

17വര്‍ഷമായി സിപിഐ (മാവോയിസ്റ്റ്) സജീവപ്രവര്‍ത്തകയായ ഇവര്‍ സംഘടനയിലെ ഭവാനി ദളത്തിലെ അംഗമാണ്. ഇവരുടെ മരണം പോലീസ് സ്ഥിരീകരിച്ചു.