Connect with us

National

ഗൊരെഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം

Published

|

Last Updated

 

ലക്‌നോ: ഉത്തര്‍പ്രദേശിലെ ഗൊരെഖ്പൂര്‍ ആശുപത്രിയില്‍ വീണ്ടും കുഞ്ഞുങ്ങളുടെ കൂട്ടമരണം. കഴിഞ്ഞ 24 മണിക്കൂറിനിടെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച പതിനാറു കുഞ്ഞുങ്ങള്‍ മരിച്ചു. ജപ്പാന്‍ ജ്വരമാണ് മരണ കാരണമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഇതോടെ ഈ മാസം മരിച്ച കുഞ്ഞുങ്ങളുടെ എണ്ണം 415 ആയി. ജനുവരിക്ക് ശേഷം ആശുപത്രിയില്‍ 1,256 കുഞ്ഞുങ്ങള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പികെ സിംഗ് പറഞ്ഞു. ജനുവരിയില്‍ 152, ഫെബ്രുവരിയില്‍ 122, മാര്‍ച്ചില്‍ 159, ഏപ്രിലില്‍ 123, മെയില്‍ 139, ജൂണില്‍ 137, ജൂലൈയില്‍ 128ഉം കുട്ടികളാണ് മരിച്ചത്.

മസ്്തിഷ്‌കജ്വരം, ന്യുമോണിയ, സെപ്്‌സിസ് ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ ബാധിച്ചാണ് മരണമെന്ന് ബിആര്‍ഡി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ പികെ സിംഗ് പറഞ്ഞു. രോഗബാധിതരായ കൂടുതല്‍ കുട്ടികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം, ഉത്തര്‍ പ്രദേശിന് പുറമെ രാജസ്ഥാനിലും കുട്ടശിശുമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ബന്‍സ്വര ജില്ലയിലെ മഹാത്മ ഗാന്ധി ചികിത്സാലയത്തില്‍ രണ്ട് മാസത്തിനിടെ 85 കുഞ്ഞുങ്ങള്‍ മരിച്ചു. പോഷകാഹാര കുറവാണ് മരണ കാരണമെന്നാണ് അധികൃതരുടെ വിശദീകരണം.

ഈ മാസം പതിനൊന്നിന് ഓക്‌സിജന്‍ വിതരണത്തിലെ തകരാര്‍ കാരണം എഴുപതോളം കുട്ടികളാണ് ഈ ആശുപത്രിയില്‍ വെച്ച് മരിച്ചത്. സംഭവം രാജ്യത്ത് ലിയ വിവാദത്തിന് വഴിവെച്ചെങ്കിലും കുഞ്ഞുങ്ങളുടെ മരണം തുടരുകയാണ്. കുഞ്ഞുങ്ങളുടെ മരണത്തെ തുടര്‍ന്ന് ആശുപത്രി പ്രിന്‍സിപ്പല്‍ ഡോ. രാജീവ് മിശ്രയെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

 

Latest