ബിഡിജെഎസ് എല്‍ഡിഎഫില്‍ ചേരണമെന്ന് വെള്ളാപ്പള്ളി

Posted on: August 31, 2017 12:06 pm | Last updated: August 31, 2017 at 2:29 pm

ആലപ്പുഴ: ബിഡിജെഎസ് എന്‍ഡിഎ ബന്ധം ഉപേക്ഷിക്കണമെന്ന് വെള്ളാപ്പള്ളി നടേശന്‍.

ബിജെപി സ്വകാര്യ കമ്പനിയായി മാറി. ഗ്രൂപ്പും കോഴയും മാത്രമേ അതിലുള്ളൂ. ബിഡിജെഎസ് ഇടതുമുന്നണിയില്‍ ചേരണം. അവരാണ് ബിഡിജെഎസിനു പറ്റിയ മുന്നണി. ഇതിനു സിപിഐഎം അവസരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ബിഡിജെഎസ് ബന്ധം കാര്യമായി മുന്നോട്ടുപോകാത്ത സാഹചര്യത്തിലാണ് വെള്ളാപ്പള്ളിയുടെ നിലപാട്.

നിയമസഭാ- തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എന്‍ഡിഎ മുന്നണിക്കും നിര്‍ണായകമായ സ്വാധീനമുണ്ടാക്കാന്‍ ബിഡിജെഎസിന്റെ പ്രവര്‍ത്തനം ഗുണം ചെയ്തിട്ടുണ്ടെന്നും എന്നാല്‍ അന്നു നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം തയ്യാറായില്ലെന്നുമുള്ള ആരോപണങ്ങള്‍ ബിഡിജെഎസ് ഒളിഞ്ഞും തെളിഞ്ഞും ബിജെപിക്കെതിരെ ആരോപിച്ചിട്ടുണ്ട്. സ്ഥാനമാനങ്ങള്‍ വാഗ്ദാനം ചെയ്തിട്ട് അവ നല്‍കിയില്ലെന്നും ബിജെപി സംസ്ഥാന നേതൃത്വം ബിഡിജെഎസിനെ വഞ്ചിച്ചതായും വെള്ളാപ്പള്ളി നടേശന്‍ തന്നെ കുറ്റപ്പെടുത്തിയിരുന്നു.