മതസ്പര്‍ദ്ധ വളര്‍ത്തുന്ന ട്വീറ്റ്: ബിജെപി നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ കേസ്

Posted on: August 26, 2017 10:18 am | Last updated: August 26, 2017 at 10:01 pm

ആര്‍ത്തുങ്കല്‍: ബിജെപി നേതാവ് ടി.ജി മോഹന്‍ദാസിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തിയതിന് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു.

ആലപ്പുഴ ജില്ലാ പൊലീസ് മേധാവി എസ് സുരേന്ദ്രന്റെ നിര്‍ദേശ പ്രകാരം അര്‍ത്തുങ്കല്‍ പൊലീസാണ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന വിധത്തില്‍ അര്‍ത്തുങ്കല്‍ പള്ളിയെക്കുറിച്ച് ട്വിറ്ററില്‍ പ്രതികരിച്ചതിന് സി ആര്‍ പി സി 153 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.