ആശുപത്രിയില്‍ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി

Posted on: August 25, 2017 3:46 pm | Last updated: August 25, 2017 at 3:46 pm

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആശുപത്രിയില്‍ ഡോക്ടറെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. റേഡിയോളജി വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന സശാന്ത് പാണ്ടെയാണ് കൊല്ലപ്പെട്ടത്. സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. സുഹൃത്തായ മറ്റൊരു ഡോക്ടറാണ് കൃത്യം ചെയ്തതെന്ന് സംശയിക്കുന്നു.

സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച് കഴുത്ത് അറുത്താണ് കൊലപ്പെടുത്തിയത്. എക്‌സറേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഡോക്ടര്‍മാരുടെ വിശ്രമമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഫോറന്‍സിക് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. സംശയിക്കപ്പെടുന്ന ഡോക്ടര്‍ ഒളിവിലാണ്.