ഐഎസ്എല്‍ നാലാം സീസണില്‍ സ്പാനിഷ് താരം പന്തുതട്ടാനെത്തുന്നു

Posted on: August 23, 2017 4:36 pm | Last updated: August 23, 2017 at 5:00 pm

മാഡ്രിഡ്: ഐഎസ്എല്‍ നാലാം സീസണില്‍ സ്പാനിഷ് താരം പന്തുതട്ടാനെത്തുന്നു. 11 വര്‍ഷത്തോളം ബാഴ്‌സലോണ ക്ലബ്ബിനായി കളിച്ച മാനുവല്‍ ലന്‍ സൊറട്ട ബ്രോണോയെ എഫ്‌സി ഗോവയാണ് സ്വന്തമാക്കിയിരിക്കുന്നത്. ബാഴസലോണ അക്കാദമില്‍ നിന്നും കളിപഠിച്ച ബ്രോണോ ബാഴ്‌സലോണ ബി, സി ടീമുകള്‍ക്കായാണ് കളിച്ചത്.

ബ്രോണോയുമായി ക്ലബ്ബ് കരാറില്‍ ഒപ്പിട്ടതായി എഫ്‌സി ഗോവ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ ഇക്കാര്യം എഫ്‌സി ഗോവ തന്നെയാണ് അറിയിച്ചത്.