ബാലാവകാശ കമ്മീഷന്‍ നിയമനം: രാജിവെക്കില്ലെന്ന് ആരോഗ്യമന്ത്രി

Posted on: August 23, 2017 1:27 pm | Last updated: August 23, 2017 at 4:06 pm

തിരുവനന്തപുരം: ബാലാവകാശ കമ്മീഷന്‍ നിയമനവുമായി ബന്ധപ്പെട്ട് രാജിവെക്കില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഹൈക്കോടതിയുടെ അന്തിമ വിധി വന്നിട്ടില്ല. എല്ലാ നിയമനങ്ങളും വിജിലന്‍സിന്റെ ക്ലിയറന്‍സോടെയാണ് നടത്തിയത്.

തെറ്റ് ചെയ്യാത്തതിനാല്‍ രാജിവെക്കേണ്ടതില്ലെന്നാണ് സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും നിലപാടെന്ന് അവര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അതേസമയം, വിഷയത്തില്‍ മന്ത്രിക്കെതിരെ ഹൈക്കോടതി ഇന്നും വിമര്‍ശനമുന്നയിച്ചിരുന്നു.