ബാല പീഡനത്തിനെതിരെ കൈലാഷ് സത്യാര്‍ത്ഥി ഭാരതയാത്ര നടത്തുന്നു

Posted on: August 22, 2017 10:07 pm | Last updated: August 22, 2017 at 10:07 pm
SHARE

ന്യൂഡല്‍ഹി: ബാല പീഡനത്തിനെതിരെ നൊബേല്‍ സമ്മാന ജേതാവും ബാലാവകാശ പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥി ഭാരതയാത്ര നടത്തുന്നു. കന്യാകുമാരി മുതല്‍ ഡല്‍ഹി വരെയാണ് യാത്ര.കുട്ടികളെ ലൈംഗീക ചൂഷണം ചെയ്യുന്നതിനെതിരെയും കുട്ടികളെ കടത്തുന്നതിന് എതിരെയുമുള്ള ബോധവത്കരണം ലക്ഷ്യമിട്ടുള്ള യാത്ര സെപ്തംബര്‍ 11 മുതലാണ് തുടങ്ങുക.

യാത്രയില്‍ ഒരു കോടിയോളം പേര്‍ ബാല പീഡത്തിനെതിരായി പോരാടുമെന്ന് പ്രതിജ്ഞയെടുക്കും. ഒക്ടോബര്‍ 15ന് ഡല്‍ഹിയില്‍ യാത്ര അവസാനിപ്പിക്കും.

ഈ ദിവസം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്യാമ്ബയിന്‍ ഉയര്‍ത്തിപ്പിടിച്ച് ആറു യാത്രകള്‍ കൂടി നടത്തുമെന്നും സത്യാര്‍ത്ഥി അറിയിച്ചു. സുരക്ഷിതമായ ബാല്യം സുരക്ഷിതമായ ഭാരതം എന്ന മുദ്രാവാക്യം ഉയര്‍ത്തിപ്പിടിച്ചുള്ള യാത്ര 22 സംസ്ഥാനങ്ങളില്‍ 11,000 കിലോമീറ്റര്‍ പര്യാടനം നടത്തും

LEAVE A REPLY

Please enter your comment!
Please enter your name here