സ്വാശ്രയ മെഡിക്കല്‍ പ്രശ്‌നം: ആരോഗ്യമന്ത്രിയെ പുറത്താക്കണമെന്ന് എംഎം ഹസന്‍

Posted on: August 20, 2017 4:14 pm | Last updated: August 21, 2017 at 9:30 am

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ പ്രശ്‌നം സര്‍ക്കാര്‍ കുളമാക്കിയെന്നും ആരോഗ്യമന്ത്രി കെ.കെ ശൈലജയെ പുറത്താക്കി വകുപ്പ് ഉടച്ചുവാര്‍ക്കണമെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍.

ഇടതു മുന്നണി കൈയേറ്റക്കാരുടെ മുന്നണിയായി മാറി. നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കൈയേറ്റ ആരോപണത്തില്‍ റവന്യൂ മന്ത്രിക്ക് എന്ത് നടപടി സ്വീകരിക്കാന്‍ സാധിക്കുമെന്നതില്‍ ആശങ്കയുണ്ടെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.