അരൂരില്‍ ട്രെയിന്‍ ഇടിച്ചു മൂന്നു യുവാക്കള്‍ മരിച്ചു

Posted on: August 20, 2017 11:21 am | Last updated: August 20, 2017 at 12:27 pm

ആലപ്പുഴ: അരൂരില്‍ ട്രെയിന്‍ ഇടിച്ചു മൂന്നു യുവാക്കള്‍ മരിച്ചു. അരൂര്‍ അമ്മനേഴം ക്ഷേത്രത്തിനു സമീപം പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം.

അരൂര്‍ കിഴക്കേവേലിക്കകത്ത് ജിബിന്‍ വര്‍ഗീസ്, നിലന്‍, എറണാകുളം എരൂര്‍ സ്വദേശി ലിബിന്‍ ജോസഫ് എന്നിവരാണ് മരിച്ചത്. അരൂരില്‍ ഒരുവിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മൂവരും ഭക്ഷണത്തിനുശേഷം ട്രാക്കിലൂടെ നടക്കുമ്പോഴായിരുന്നു ട്രെയിന്‍ തട്ടിയത്.