1947ല്‍ ജനിച്ചവര്‍ക്ക് കൊച്ചി മെട്രോയില്‍ ഏഴു ദിവസത്തെ സൗജന്യ യാത്ര

Posted on: August 15, 2017 10:02 am | Last updated: August 15, 2017 at 8:17 pm

കൊച്ചി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഓഫറുമായി കൊച്ചി മെട്രോ. സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് 1947ല്‍ ജനിച്ചവര്‍ക്കായി കൊച്ചി മെട്രോയുടെ സൗജന്യ യാത്ര ഒരുക്കുന്നു. ഏഴ് ദിവസത്തേക്കാണ് ഈ സൗകര്യം ഒരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 15 മുതല്‍ 21 വരെ. 1947ലാണ് ജനിച്ചതെന്നു തെളിയിക്കുന്ന രേഖയുമായി വരുന്നവര്‍ക്ക് കൊച്ചി മെട്രോയില്‍ സൗജന്യ യാത്ര നടത്താം. ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് കൊച്ചി മെട്രോ ഇക്കാര്യം അറിയിച്ചത്‌