Connect with us

Kerala

രണ്ട് വര്‍ഷത്തിനിടെ കാട്ടാന ആക്രമണത്തില്‍ മരിച്ചത് 103 പേര്‍

Published

|

Last Updated

പാലക്കാട്: സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ കാട്ടാനയുടെ ആക്രമണത്തില്‍ മരണമടഞ്ഞത് 103 ജീവനുകള്‍. 548 പേരാണ് ആക്രമണത്തില്‍ നിന്ന് തലനാരിഴക്ക് രക്ഷപെട്ടത്. എട്ട് കോടിയുടെ കൃഷി നാശവും ഉണ്ടായി. 1.10 കോടി രൂപ മൃഗങ്ങളുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്കും പരുക്ക് പറ്റിയവര്‍ക്കും കൃഷി നാശം സംഭവിച്ചവര്‍ക്കുമായി ചെലവഴിച്ചുവെന്നും ഔദ്യോഗിക കണക്കുകള്‍ പറയുന്നു.
സംസ്ഥാനത്ത് പല ജില്ലകളിലും കാട്ടാനശല്യം ഏറെയാണെങ്കിലും ഇടുക്കിയിലും വയനാട്ടിലും പാലക്കാടുമാണ് കൂടുതല്‍ അനുഭവപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വേനല്‍ കടുത്തതോടെയാണ് പാലക്കാട് ജില്ലയിലെ മലയോര മേഖലകളില്‍ വന്യമൃഗശല്യം രൂക്ഷമായത്. തുടര്‍ച്ചയായി ഉണ്ടാകുന്ന വന്യ ജീവികളുടെ ശല്യം കൃഷി നാശത്തിന് പുറമെ പ്രദേശവാസികളുടെ ജീവനും ഭീഷണിയാകുന്നുണ്ട്.

കാടിനുള്ളില്‍ ഭക്ഷണവും വെള്ളവും ലഭിക്കാതെ വരുമ്പോഴാണ് കാട്ടാനകള്‍ കാടുവിട്ട് നാട്ടിലിറങ്ങുന്നതെന്ന് വനം വകുപ്പ് അധികൃതര്‍ പറയുന്നു. ഇതിന് പുറമെ ആനകളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥക്കുമേല്‍ മനുഷ്യര്‍ നടത്തിയ കടന്നുകയറ്റവും കാട്ടാനകളെ നാട്ടിലിറങ്ങാന്‍ പ്രേരിപ്പിക്കുന്നു. പുല്‍മേടുകളിലെ സമൃദ്ധമായ തീറ്റയും അനയിറങ്കല്‍ ജലാശയത്തിലെ കുടിവെള്ളവുമാണ് കാട്ടാനകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുന്നത്. പുല്‍മേടുകളില്‍ ജീവിക്കാനാണ് കാട്ടാനകള്‍ക്ക് ഏറെ താല്‍പര്യമെന്ന് ഫോറസ്റ്റ് വെറ്റിനറി ഓഫീസര്‍ അരുണ്‍ സക്കറിയ പറയുന്നു.
കാട്ടാനശല്യത്തിന്റെ മറ്റൊരു പ്രധാന കാരണം ടൂറിസം വികസനത്തിന്റെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന തെറ്റായ നിര്‍മാണ പ്രവര്‍ത്തനങ്ങളാണ്. പലയിടത്തും വനമേഖലയിലലെ ടൂറിസ്റ്റ് കെട്ടിടങ്ങളും മറ്റും ആനകളുടെ സ്വകാര്യ വിഹാരത്തെ വളരെയധികം ബാധിച്ചു. ഇത് മറ്റു കാടുകളിലേക്ക് ആനകള്‍ക്ക് സഞ്ചരിക്കാനുള്ള പാത ഇല്ലാതാക്കിയിരിക്കുകയാണ്.

---- facebook comment plugin here -----

Latest