വെങ്കയ്യ നായിഡു ഉപരാഷ്ട്രപതിയായി സത്യപ്രതിജ്ഞ ചെയ്തു

Posted on: August 11, 2017 10:53 am | Last updated: August 11, 2017 at 7:59 pm

ന്യൂഡല്‍ഹി: രാജ്യത്തിന്റെ പതിമൂന്നാമത് ഉപരാഷ്ട്രപതിയായി എം വെങ്കയ്യ നായിഡു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനിലെ ദര്‍ബാര്‍ ഹാളില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് സത്യവാചകം ചൊല്ലിക്കൊടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, മുന്‍ ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരി, കേന്ദ്രമന്ത്രിമാര്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്, രാഷ്ട്രീയകക്ഷി നേതാക്കള്‍ അടക്കം പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.

പത്ത് വര്‍ഷം ഉപരാഷ്ട്രപതിയായിരുന്ന ഹാമിദ് അന്‍സാരി ഇന്നലെ സ്ഥാനമൊഴിഞ്ഞിരുന്നു. കേന്ദ്ര നഗര വികസനകാര്യ മന്ത്രി പദവി രാജിവെച്ചാണ് വെങ്കയ്യ നായിഡു ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിച്ചത്. പ്രതിപക്ഷ കക്ഷികളുടെ സ്ഥാനാര്‍ഥിയായിരുന്ന ഗോപാല്‍കൃഷ്ണ ഗാന്ധിയെ തോല്‍പ്പിച്ചാണ് അദ്ദേഹം ഉപരാഷ്ട്രപതി സ്ഥാനത്തെത്തിയത്.