Connect with us

National

അമിത് ഷായുടെ കണക്കുകൂട്ടലുകള്‍ പിഴക്കുന്നു

Published

|

Last Updated

അഹമ്മദാബാദ്: കോണ്‍ഗ്രസ്, എന്‍ സി പി, ജെ ഡി യു. എം എല്‍ എമാരെ അടര്‍ത്തിയെടുത്ത് തിരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റും പിടിച്ചെടുക്കാമെന്നായിരുന്നു ബി ജെ പി അധ്യക്ഷന്‍ അമിത് ഷായുടെ കണക്കുകൂട്ടല്‍.

എന്‍ സി പി. എം എല്‍ എമാരെ മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേലിനെ ഉപയോഗിച്ചും ജെ ഡി യു അംഗത്തെ നിതീഷ് കുമാറിനെ ഉപയോഗിച്ചും തങ്ങള്‍ക്ക് അനുകൂലമാക്കാനായിരുന്നു തന്ത്രം. വിമത കോണ്‍ഗ്രസ് അംഗം കൂടിയാകുമ്പോള്‍ മൂന്നാമത്തെ സീറ്റിലും തങ്ങള്‍ക്ക് ജയിക്കാനാകുമെന്ന് അമിത് ഷാക്ക് ഉറപ്പുണ്ടായിരുന്നു.
എന്നാല്‍, കണക്കുകൂട്ടല്‍ അപ്പാടെ പാളി. എന്‍ സി പി അംഗങ്ങളില്‍ ഒരാള്‍ കോണ്‍ഗ്രസിനും രണ്ടാമന്‍ ബി ജെ പിക്കും വോട്ട് നല്‍കി. ജെ ഡി യുവിന്റെ ഒറ്റ എം എല്‍ എയെ സ്വാധീനിക്കാന്‍ ബി ജെ പിക്കോ നിതീഷ് കുമാറിനോ സാധിച്ചതുമില്ല. അതോടൊപ്പം, നേതൃത്വത്തെ വെല്ലുവിളിച്ച ബി ജെ പി. എം എല്‍ എ നളിന്‍ കൊട്ടാഡിയ കോണ്‍ഗ്രസിനൊപ്പം നില്‍ക്കുകയും ചെയ്തു. രണ്ട് വിമത കോണ്‍ഗ്രസ് അംഗങ്ങളുടെ വോട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അസാധുവാക്കുകയും ചെയ്തതോടെ ത്രിശങ്കുവിലായിരുന്ന അഹ്മദ് പട്ടേലിന്റെ ആശങ്ക അകന്നു. ജയിക്കാന്‍ വേണ്ട 44 വോട്ട് നേടി പട്ടേല്‍ രാജ്യസഭയിലേക്ക്.

ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് തുടങ്ങേണ്ടിയിരുന്ന വോട്ടെണ്ണല്‍ 45 മിനുട്ടോളം താമസിച്ചാണ് തുടങ്ങിയത്. രണ്ട് വിമത കോണ്‍ഗ്രസ് എം എല്‍ എമാരുടെ വോട്ടുകള്‍ റദ്ദാക്കണമെന്ന കോണ്‍ഗ്രസിന്റെ പരാതിയെ തുടര്‍ന്നാണ് നിര്‍ത്തിവെച്ചത്. വോട്ട് രേഖപ്പെടുത്തിയ ശേഷം ഇരുവരും ബാലറ്റ് പേപ്പര്‍ അമിത് ഷായെ ഉയര്‍ത്തിക്കാണിച്ചെന്നായിരുന്നു കോണ്‍ഗ്രസ് ആരോപണം. ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ പരാതിയുമായി കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. അവിടെ നിന്ന് അംഗീകാരവും ലഭിച്ചു.
ഇതോടെ ഒരു സ്ഥാനാര്‍ഥിക്ക് ജയിക്കാന്‍ വേണ്ട കുറഞ്ഞ വോട്ട് 44 ആയി. 43 കോണ്‍ഗ്രസ് എം എല്‍ എമാരുടെയും എന്‍ സി പി, ജെ ഡി യു, ബി ജെ പി വിമതന്‍ എന്നിവരുടേതുമടക്കം 46 വോട്ട് കിട്ടുമെന്ന് പ്രതീക്ഷിച്ച അഹ്മദ് പട്ടേലിന് പക്ഷേ, 44 വോട്ട് മാത്രമാണ് ലഭിച്ചത്. എങ്കിലും, അദ്ദേഹത്തിന്റെ വിജയം പാര്‍ട്ടിക്ക് ആശ്വാസമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പ്രതികരിച്ചു. വിജയത്തില്‍ ദൈവത്തിന് നന്ദി പറയുകയായിരുന്നു സോണിയ.

അതിനിടെ, പാര്‍ട്ടിക്കെതിരെ വോട്ട് ചെയ്ത എട്ട് എം എല്‍ എമാരെ കോണ്‍ഗ്രസ് പുറത്താക്കി. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വത്തില്‍ നിന്ന് ആറ് മാസത്തേക്കാണ് പുറത്താക്കല്‍. രാജ്യസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടി വിട്ട ശങ്കര്‍ സിംഗ് വഗേലയുമായി അടുപ്പമുള്ളവരാണ് നടപടി നേരിട്ട

Latest