Connect with us

Techno

ഫേസ്ബുക്ക് പരസ്യനയം മാറ്റി; അബദ്ധത്തിലുള്ള ക്ലിക്കിന് ഇനി പണം ഈടാക്കില്ല

Published

|

Last Updated

ഫേസ്ബുക്ക് പരസ്യനയത്തില്‍ മാറ്റം വരുത്തുന്നു. യൂസര്‍മാരുടെ അബദ്ധത്തിലുള്ള ക്ലിക്കുകള്‍ക്ക് പരസ്യദാതാക്കളില്‍ നിന്ന് ഇനി പണം ഈടാക്കില്ല. രണ്ട് സെക്കന്‍ഡില്‍ താഴെ സമയം ഡിസ്‌പ്ലേ ആകും മുമ്പ് പരസ്യത്തില്‍ ക്ലിക്ക് ചെയ്താല്‍ അത് വാലിഡായി പരിഗണിക്കില്ലെന്ന് ഫേസ്ബുക്ക് അധികൃതര്‍ വ്യക്തമാക്കി. അബദ്ധത്തിലുള്ള ക്ലിക്ക് പരസ്യദാതാക്കള്‍ക്ക് വലിയ നഷ്ടം വരുത്തിവെക്കുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഫേസ്ബുക്ക് നയം തിരുത്താന്‍ തയ്യാറായത്. ഇത് ഫേസ്ബുക്കില്‍ പരസ്യം ചെയ്യുന്നതിനുള്ള ചെലവ് കുറയ്ക്കാനും സഹായിക്കും.

പരസ്യ ക്യാമ്പയിനിന്റെ മൊത്തം ഇംപ്രഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിലും ഫേസ്ബുക്ക് മാറ്റം വരുത്തിയിട്ടുണ്ട്. തുടക്കക്കാര്‍ക്ക് ബെയിലബിള്‍, നോണ്‍ ബെയിലബിള്‍ ഇംപ്രഷന്‍ അടക്കം ഗ്രോസ് ഇംപ്രഷനാണ് റിപ്പോര്‍ട്ട ചെയ്യുക.

Latest