Connect with us

Ongoing News

ശ്രീശാന്തിന് അനുകൂലമായ കോടതി വിധി; പിന്നീട് പ്രതികരിക്കാമെന്ന് ബിസിസിഐ

Published

|

Last Updated

ന്യൂഡല്‍ഹി: ഒത്തുകളി ആരോപണത്തെ തുടര്‍ന്ന് ക്രിക്കറ്റ് താരം എസ്. ശ്രീശാന്തിന് ഏര്‍പ്പെടുത്തിയ ആജീവനാന്തവിലക്ക് പിന്‍വലിച്ച ഹൈക്കോടതി വിധിയില്‍ പഠിച്ചിട്ട് പ്രതികരിക്കാമെന്ന് ബിസിസിഐ. ബിസിസിഐയുടെ നിയമ വിഭാഗം ഇക്കാര്യത്തില്‍ പഠനം നടത്തിയ ശേഷം ഉചിതമായ വേദിയില്‍ പ്രതികരിക്കുമെന്നും ബിസിസിഐ വക്താവ് വ്യക്തമാക്കി.

ഒത്തുകളിക്കേസില്‍ കുറ്റക്കാരനാണെന്ന് ആരോപിച്ച് ശ്രീശാന്തിന് ബി.സി.സി.ഐ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി കോടതി വെറുതെ വിട്ട സാഹചര്യത്തില്‍ ബി.സി.സി.ഐയുടെ വിലക്ക് തുടരേണ്ട ആവശ്യമില്ലെന്ന് ഹൈകോടതി നിരീക്ഷിച്ചിരുന്നു.

ഐ.പി.എല്‍ ആറാം സീസണില്‍ ഒത്തുകളി വിവാദത്തെ തുടര്‍ന്ന് 2013 ഒക്ടോബറിലാണ് ശ്രീശാന്തിന് വിലക്കേര്‍പ്പെടുത്തിയത്.

Latest