ജഡ്ജിമാരെ നിയമികുന്നകാര്യത്തില്‍ അന്തിമവാക്ക് ജുഡീഷ്യറിക്കായിരിക്കുമെന്ന് സുപ്രീംകോടതി

Posted on: August 6, 2017 10:38 pm | Last updated: August 7, 2017 at 9:54 am

ന്യൂഡല്‍ഹി: സുപ്രീം കോടതി, ഹൈക്കോടതികള്‍ എന്നിവിടങ്ങളിലേക്കുള്ള ജഡ്ജിമാരെ നിയമിക്കുന്ന കാര്യത്തില്‍ അന്തിമവാക്ക് ജുഡീഷ്യറിക്കായിരിക്കുമെന്നും അതില്‍ മാറ്റംവരുത്തേണ്ട കാര്യമില്ലെന്നും സുപ്രീം കോടതി കൊളീജിയം.

ജഡ്ജിമാരുടെ നിയമനത്തിനായി കൊളീജിയം തയാറാക്കിയ നടപടിക്രമങ്ങളുടെ മാര്‍ഗരേഖയില്‍ (എംഒപി) മാറ്റം വരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ കൊളീജിയം തള്ളി. നീതിന്യായ സംവിധാനത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍ അനുവദിക്കാനാവില്ലെന്നും ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹര്‍ അധ്യക്ഷനായ കൊളീജിയം നിലപാട് അറിയിച്ചു.