വേഗത്തിന്റെ രാജകുമാരന്‍ വെങ്കലത്തില്‍ ഒതുങ്ങി; ജസ്റ്റിന്‍ ഗാറ്റ്‌ലി വേമേറിയ താരം

Posted on: August 6, 2017 8:32 am | Last updated: August 6, 2017 at 4:37 pm

ലണ്ടന്‍: വേഗത്തിന്റെ ട്രാക്കില്‍ ഇനി ഉസൈന്‍ ബോട്ട് ഉണ്ടാകില്ല. വിടവാങ്ങല്‍ മത്സരത്തില്‍ ബോള്‍ട്ടിന് നിരാശയോടെ മടക്കം. ലണ്ടനില്‍ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലെ 100 മീറ്റര്‍ ഓട്ടത്തില്‍ ഉസൈന്‍ ബോള്‍ട്ട് മൂന്നാമനായി. അമേരിക്കയുടെ ജസ്റ്റിന്‍ ഗാറ്റ്‌ലിനാണ് സ്വര്‍ണ്ണം. 9.92 സെക്കന്റിലാണ് ജസ്റ്റിന്‍ ഫിനിഷ് ചെയ്തത്. 9.94 സെക്കന്റില്‍ ഫിനിഷ് ചെയ്ത അമേരിക്കയുടെ തന്നെ ക്രിസ്റ്റ്യന്‍ കോള്‍മാനാണ് വെള്ളി. ഉസൈന്‍ ബോള്‍ട്ടിന്റെ പ്രകടനം 9.95 സെക്കന്റില്‍ ഒതുങ്ങി.

വ്യക്തിഗത ഇനത്തില്‍ സ്വര്‍ണമെഡലുമായി ട്രാക്കിനോടു വിടപറയാനായില്ലെങ്കിലും 4×100 മീറ്റര്‍ റിലേയില്‍ ബോള്‍ട്ട് ട്രാക്കിലിറങ്ങും. 200 മീറ്ററില്‍ നിന്നു പിന്‍മാറിയ ബോള്‍ട്ട് 100 മീറ്ററിലും 4×100 മീറ്റര്‍ റിലേയിലുമാണ് മത്സരിക്കുന്നത്.