Connect with us

Gulf

അബുദാബിയില്‍ വാണിജ്യ ലൈസന്‍സുകളുടെ എണ്ണത്തില്‍ വര്‍ധന

Published

|

Last Updated

അബുദാബി: ഈ വര്‍ഷം ആദ്യപകുതിയില്‍ അബുദാബി എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത വാണിജ്യ ലൈസന്‍സുകളുടെ എണ്ണത്തില്‍ വര്‍ധനവ്. സാമ്പത്തികകാര്യ വകുപ്പിന്റെ അനുമതിയോടെ അബുദാബി ബിസിനസ് സെന്റര്‍ ഈ വര്‍ഷം ആദ്യ പകുതിയില്‍ 4,538 ലൈസന്‍സുകള്‍ അനുവദിച്ചു. ആദ്യ പാദത്തില്‍ 2,330 ഉം, രണ്ടാം പാദത്തില്‍ 2,208ഉം ലൈസന്‍സുകളാണ് അനുവദിച്ചത്.

അബുദാബി ബിസിനസ് സെന്ററിന്റെ അര്‍ദ്ധ വാര്‍ഷിക കണക്ക് പ്രകാരം അബുദാബി എമിറേറ്റില്‍ ഇതുവരെ വാണിജ്യ വ്യവസായ വിനോദ സഞ്ചാര മേഖലയില്‍ 111,039 ലൈസന്‍സ് അനുവദിച്ചതായി നഗരസഭ അറിയിച്ചു. അബുദാബി സിറ്റി നഗരസഭ പരിധിയില്‍ 71,696 ലൈസന്‍സും അല്‍ ഐന്‍ മേഖലയില്‍ 30,605 ലൈസന്‍സും അല്‍ ദഫ്‌റ മേഖലയില്‍ 8,738 ലൈസന്‍സുകളുമാണ് അനുവദിച്ചത്.
അബുദാബി ഗവണ്‍മെന്റ് എമിറേറ്റിലെ വാണിജ്യ പ്രവര്‍ത്തനങ്ങളെ ശക്തിപ്പെടുത്താന്‍ പരിശ്രമിച്ചുകൊണ്ടിരിക്കുകയാണെന്ന് സമ്പത്തിക കാര്യ വകുപ്പ് അണ്ടര്‍ സെക്രട്ടറി ഖലീഫ ബിന്‍ സലീം അല്‍ മന്‍സൂരി പറഞ്ഞു. അബുദാബിയിലെ ബിസിനസ് രംഗത്തെ രജിസ്‌ട്രേഷന്‍ നടപടിക്രമസമയം ലഘൂകരിക്കാന്‍ സാമ്പത്തിക വികസനം, പദ്ധതികള്‍ നടപ്പാക്കല്‍, തുടര്‍ച്ചയായ വികസനം, എന്നിങ്ങനെ തരം തിരിച്ചതായി അദ്ദേഹം വ്യക്തമാക്കി ഈ നടപടിക്രമങ്ങള്‍ നിക്ഷേപങ്ങളെ ആകര്‍ഷിക്കുകയും അബുദാബിയില്‍ മത്സരാധിഷ്ഠിതമായ ബിസിനസ് അന്തരീക്ഷം സൃഷ്ടിക്കുക
യും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.

ആഗോള വിപണിയില്‍ പ്രതിസന്ധികളും പ്രതികൂലങ്ങളും ഉണ്ടെങ്കിലും, പതിവ് വാണിജ്യ ലൈസന്‍സുകളുടെ ചലനം എമിറേറ്റിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ വ്യാപ്തിയെ പ്രതിഫലിപ്പിക്കുന്നുവെന്ന് അല്‍ മന്‍സൂരി പറയുന്നു. മികച്ച വ്യാപാര പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതിനായി വിഷന്‍ 2016-2020 ഭാഗമായി ലോകത്തിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്ന പ്രവര്‍ത്തനങ്ങളാണ് ലൈസന്‍സുകളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് അല്‍ മന്‍സൂരി വ്യക്തമാക്കി.

Latest