നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ മലയാള സിനിമ ഉന്ന്താതികാര സമിതിക്ക് രൂപം നല്‍കാന്‍ തീരുമാനിച്ചു

Posted on: July 31, 2017 9:47 pm | Last updated: July 31, 2017 at 9:47 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ടതും നടന്‍ ദിലീപിന്റെ അറസ്റ്റും മൂലം നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാന്‍ മലയാള സിനിമ ഉന്നതാധികാര സമിതിക്ക രൂപം നല്‍കാന്‍ തീരുമാനിച്ചു. അഭിനേതാക്കളുടെ സംഘടനയായ അമ്മ, സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്ക്, നിര്‍മാതാക്കള്‍, വിതരണക്കാര്‍, തിയേറ്റര്‍ ഉടമകള്‍ എന്നിവര്‍ ചേര്‍ന്നാണ് പുതിയ സമിതിക്ക് രൂപം നല്‍കിയത്.

സിനിമാരംഗത്തെ സുപ്രധാനമായ തീരുമാനങ്ങളെല്ലാം ഇനി ഈ സമിതിയുടെ മേല്‍നോട്ടത്തിലാവും കൈക്കൊള്ളുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എല്ലാ സംഘടനകളില്‍ നിന്ന് മൂന്ന് പേര്‍ വീതമാണ് സമിതിയിലുണ്ടാകുക.കൊച്ചിയിലായിരുന്നു ഇതിന്റെ അനൗദ്യോഗിക യോഗം ചേര്‍ന്നത്. ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ വരാനിരിക്കുന്ന സിനിമകളെയും ബാധിക്കുമെന്ന ആശങ്ക സിനിമ പ്രവര്‍ത്തകര്‍ക്കിടയിലുണ്ട്.
ഇതിനെ മറികടക്കനാണ് പുതിയ പദ്ധതി.