നിതീഷ് കുമാറിന്റെ തീരുമാനം അംഗീകരിക്കാനാകില്ല: ശരദ് യാദവ്

Posted on: July 31, 2017 3:02 pm | Last updated: July 31, 2017 at 6:24 pm

ന്യൂഡല്‍ഹി: ബീഹാറില്‍ മഹാസഖ്യം വിട്ട് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപവത്കരിച്ച നിതീഷ് കുമാറിന്റെ തീരുമാനം ദൗര്‍ഭാഗ്യകരമാണെന്ന് ജെഡിയുവിന്റെ മുതിര്‍ന്ന നേതാവ് ശരത് യാദവ്. നിതീഷ് കുമാറിന്റെ തീരുമാനം അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ടീയമായ അട്ടിമറിയോടെ ജനവിധി ലംഘിക്കപ്പെട്ടിരിക്കുകയാണ്.

ഇതിന് വേണ്ടിയല്ല ജനങ്ങള്‍ വോട്ട് ചെയ്തത്. പാര്‍ലിമെന്റിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ശരത് യാദവ്. ബീഹാറിലെ പുതിയ സംഭവ വികാസങ്ങളെക്കുറിച്ച് ശരദ് യാദവ് ഇതാദ്യമായാണ് പ്രതികരിക്കുന്നത്.