സ്‌കൂളിന് കെട്ടിടമില്ല; വിദ്യാര്‍ഥികള്‍ പഠനം നടത്തുന്നത് കക്കൂസില്‍

Posted on: July 31, 2017 2:39 pm | Last updated: July 31, 2017 at 5:51 pm

ഭോപ്പാല്‍: ബിജെപി സര്‍ക്കാര്‍ ഭരണത്തിലുള്ള മധ്യപ്രദേശിലെ ഒരുപ്രൈമറി സ്‌കൂളില്‍ കുട്ടികള്‍ പഠിക്കുന്നത് കക്കൂസില്‍. നീമിച്ച് ജില്ലയിലെ ഏകാധ്യാപക വിദ്യാലയമായ ഒരു പ്രൈമറി സ്‌കൂളിലെ വിദ്യാര്‍ഥികളാണ് അധികൃതരുടെ അനാസ്ഥയെ തുടര്‍ന്ന് കക്കൂസ് താത്കാലിക പഠനമുറിയാക്കേണ്ടി വന്നത്. സ്‌കൂളിന് കെട്ടിടമില്ലാത്തതാണ് വിദ്യാര്‍ഥികളെ ഇത്തരമൊരു സാഹചര്യത്തിലേക്കെത്തിച്ചത്.

നീമച്ച് ജില്ലാ ആസ്ഥാനത്ത് നിന്ന് 35 കിലോമീറ്റര്‍ അകലെയുള്ള മൊഖാംപുര ഗ്രാമത്തിലാണ് സംഭവം. കെട്ടിടമില്ലാത്തതിനാല്‍ ഉപയോഗശൂന്യമായ കക്കൂസാണ് ഇപ്പോള്‍ വിദ്യാര്‍ഥികളുടെ പഠനമുറി. എന്നാല്‍ തന്റെ മണ്ഡലത്തില്‍ ഇത്തരമൊരു സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് സ്ഥലം എംഎല്‍എക്കും പോലും അറിവില്ല. സംസ്ഥാനത്ത് വിദ്യാഭ്യാസം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചുവെന്ന് അവകാശപ്പെടുന്നതിനിടക്കാണ് വാര്‍ത്ത ചര്‍ച്ചാ വിഷയമായിരിക്കുന്നത്.