മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവർണർ വിളിച്ചു വരുത്തി

Posted on: July 30, 2017 4:23 pm | Last updated: July 31, 2017 at 12:22 am

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരാളുടെ മരണത്തിനിടയാക്കിയ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയെയും ഡിജിപിയെയും ഗവർണർ വിളിച്ച് വരുത്തി. ഞായറാഴ്ച്ച രാവിലെ 11 മണിയോടെയാണ് ഗവർണറുടെ അസാധാരണ നീക്കം. സാധാരണ ഗതിയിൽ മുഖ്യമന്ത്രിയിൽ നിന്ന് വിശദീകരണം തേടുക മാത്രമാണ് ഗവർണർ ചെയ്യാറ്.

അക്രമികളെ കർശനമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകിയതായി രാജ്ഭവൻ പത്രക്കുറിപ്പിൽ വ്യക്തമാക്കി. നേരത്തെ, കണ്ണൂരിൽ സിപിഎം – ബിജെപി സംഘർഷം ശക്തമായപ്പോൾ ബിജെപി സംഘം ഗവർണർക്കു പരാതി നൽകിയിരുന്നു. എന്നാൽ, അന്നു പരാതി സ്വീകരിച്ച് അത് സർക്കാരിനു കൈമാറുകയാണ് ഗവർണർ ചെയ്തത്. ഇതിന്റെ പേരിൽ ഗവർണറെ ബിജെപി നേതാക്കൾ വിമർശിച്ചിരുന്നു.