Kerala
ഡി സിനിമാസ് ഭൂമി കൈയേറ്റം: ദിലീപിനെതിരെ വിജിലന്‍സ് അന്വേഷണം

തൃശ്ശൂര്‍: ചാലക്കുടിയിലെ ഡി സിനിമാസിന്റെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ദിലീപിനെതിരെ വിജിലന്‍സ് അന്വേഷണം. പുറമ്പോക്ക് ഭൂമി കൈയേറിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് തൃശ്ശൂര്‍ വിജിലന്‍സ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്. സെപ്തംബര്‍ 13നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
ദിലീപിനെ കൂടാതെ മുന്‍ ജില്ലാ കലക്ടര്‍ എംഎസ് ജയയും കേസില്‍ എതിര്‍കക്ഷിയാണ്. തോട് പുറമ്പോക്ക് 35 സെന്റും പുറമ്പോക്ക് 85 സെന്റും കൈയേറിയാണ് ഡി സിനിമാസ് നിര്‍മിച്ചിരിക്കുന്നത് എന്നായിരുന്നു ഹരജിക്കാരന്റെ ആരോപണം.
---- facebook comment plugin here -----