മക്ക ലക്ഷ്യമിട്ട യമന്‍ മിസൈല്‍ സഊദി തകര്‍ത്തു

Posted on: July 28, 2017 3:48 pm | Last updated: July 28, 2017 at 7:33 pm

ജിദ്ദ: സഊദി അറേബ്യയിലെ മക്ക പട്ടണത്തിന് നേരെ യമനിലെ ഹൂതി വിമതര്‍ പ്രയോഗിച്ച ബാലിസ്റ്റിക് മിസൈല്‍ സഊദി വ്യോമ പ്രതിരോധ സംവിധാനം തകര്‍ത്തു. മക്കയില്‍ നിന്ന് 69 കിലോമീറ്റര്‍ അകലെ ത്വാഇഫിന് സമീപത്തെ വസാലിയയില്‍ മിസൈല്‍ തകര്‍ന്നുവീണു.

]ഇന്നലെ രാത്രിയോടെയാണ് സംഭവമുണ്ടായത്. ഹജ്ജ് സീസണില്‍ പരിഭ്രാന്ത്രി സൃഷ്ടിക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തിന്റെ ഭാഗമാണിതെന്ന് സഈദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി വ്യക്തമാക്കി.