Connect with us

Gulf

ഭീകര സംഘടനകളുടെ അക്കൗണ്ടുകള്‍ സെന്‍ട്രല്‍ ബേങ്ക് മരവിപ്പിക്കുന്നു

Published

|

Last Updated

അബുദാബി: ഭീകര സംഘടനകളുടെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ യു എ ഇ സെന്‍ട്രല്‍ ബേങ്ക് തീരുമാനിച്ചു.
മരവിപ്പിക്കുന്നതിന്റെ ഭാഗമായി സെന്‍ട്രല്‍ ബാങ്ക് യു എ ഇ യിലെ എല്ലാ ബേങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കുമായി സര്‍ക്കുലര്‍ പുറത്തിറക്കി. ഭീകരാക്രമണങ്ങളില്‍ പരാമര്‍ശിച്ചിരിക്കുന്ന ഏതെങ്കിലും വ്യക്തിയുടേയോ സ്ഥാപനത്തിന്റേതായ എല്ലാ ബേങ്ക് അക്കൗണ്ടുകളും, നിക്ഷേപങ്ങളും അടിയന്തിരമായി തടഞ്ഞുവെക്കാന്‍ സെന്‍ട്രല്‍ ബേങ്ക് നിര്‍ദേശം നല്‍കി.

സഊദി അറേബ്യ, യു എ ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ കഴിഞ്ഞ ദിവസം ഭീകരരുടെ ലിസ്റ്റ് പുറത്തുവിട്ടിരുന്നു. പുതിയ പട്ടിക പ്രകാരം ഒന്‍പത് വ്യക്തികളും ഒന്‍പത് ഭീകര സംഘടനകളുമാണുള്ളത്.

---- facebook comment plugin here -----

Latest