ബില്‍ഗേറ്റ്‌സിനെ പിന്തള്ളി ബെസോസ ഏറ്റവും വലിയ ധനികന്‍

Posted on: July 28, 2017 12:01 am | Last updated: July 27, 2017 at 11:35 pm

ലണ്ടന്‍: ബീല്‍ഗേറ്റ്‌സിനെ പിന്തള്ളി ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് ലോകത്തിലെ ഏറ്റവും വലിയ ധനികനായി. ഫോര്‍ബെസ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ബെസോസ് ലോക ധനികനായി മാറിയത്.

ബെസോസിന് 90.5 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ളപ്പോള്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിന് അത് കേവലം 90 ബില്യണ്‍ ഡോളറാണ്. നാല് വര്‍ഷങ്ങളായി ഏറ്റവും വലിയ ധനികനായി തുടരുന്ന ഗേറ്റ്‌സിനെ മറികടക്കാന്‍ സാധിച്ചത് ആമസോണിന്റെ വളര്‍ച്ചയാണെന്ന് ഫോര്‍ബെസ് മാസിക വ്യക്തമാക്കി. 17 ശതമാനത്തിന്റെ വളര്‍ച്ച ആമസോണിനുണ്ടായിട്ടുണ്ട്. ഓഹരി വിപണിയിലും ആമസോണ്‍ വന്‍ മുന്നേറ്റമാണ് നടത്തുന്നത്.

ബില്‍ഗേറ്റ്‌സിനെ രണ്ടാം സ്ഥാനത്തേക്ക് ബെസോസ് പിന്തള്ളിയത് ആമസോണിന്റെ വളര്‍ച്ചക്ക് കാരണമാകും.