കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ തീരുമാനം

Posted on: July 27, 2017 12:49 pm | Last updated: July 27, 2017 at 7:10 pm

തിരുവനന്തപുരം: കോവളം കൊട്ടാരം സ്വകാര്യ ഗ്രൂപ്പിന് കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഉടമസ്ഥാവകാശം നിലനിര്‍ത്തിക്കൊണ്ടായിരിക്കും കൈമാറ്റം. കൊട്ടാരവും അനുബന്ധ 64.5 ഏക്കര്‍ സ്ഥലവും രവി പിള്ള ഗ്രൂപ്പിന് കൈമാറാനാണ് തീരുമാനം.

കോവളം കൊട്ടാരം സ്വകാര്യ ഹോട്ടല്‍ ഉടമകളായ രവി പിള്ള ഗ്രൂപ്പിന് കൈമാറണമെന്ന് ടൂറിസം വകുപ്പ് നേരത്തെ നിര്‍ദേശിച്ചിരുന്നു, എന്നാല്‍ സിപിഐയുടെയും റവന്യൂ വകുപ്പിന്റെയും എതിര്‍പ്പിനെ തുടര്‍ന്ന് തീരുമാനം നീണ്ടു.

നിരുപാധികം കൊട്ടാരം കൈമാറുന്നതിലായിരുന്നു സിപിഐയുടെ എതിര്‍പ്പ്. തുടര്‍ന്നാണ്
ഉടമസ്ഥാവകാശം നിലനിര്‍ത്തി കൊട്ടാരം കൈമാറാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചത്.