മേധാപട്കര്‍ വീണ്ടും നിരാഹാര സരത്തിലേക്ക്

Posted on: July 26, 2017 10:10 pm | Last updated: July 27, 2017 at 10:01 am

ഭോപ്പാല്‍: പ്രമുഖ പരിസ്ഥിതി സാമൂഹിക പവര്‍ത്തക മേധാപട്കര്‍ വീണ്ടും നിരാഹാര സരത്തിലേക്ക്. നര്‍മദാ തീരത്തെ ജനങ്ങള്‍ക്ക് നീതി നിഷേധിക്കുന്ന സര്‍ക്കാര്‍ സമീപനത്തിനെതിരെയാണ് മേധാ നിരാഹാരം കിടക്കുന്നത് നര്‍മദാ പരിസ്ഥിതി ജനകീയ സമരത്തിന് മുന്നില്‍ നിന്ന സമരനായികയായിരുന്നു മേധാപട്കര്‍

ജൂലൈ 31ന് മുമ്പ് സര്‍ക്കാര്‍ തയ്യാറാക്കിക്കൊണ്ടിരിക്കുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് വീടും കൃഷിയിടവും ഉപേക്ഷിച്ച് മാറണം എന്നാണ് ഗ്രാമവാസികള്‍ക്ക് സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

ജൂലൈ 31ന് ശേഷം ഒഴിഞ്ഞു പോകാത്തവരെ ബലം പ്രയോഗിച്ച് ഒഴിപ്പിക്കാന്‍ കോടതി ഉത്തരവുണ്ട്. പുനരധിവാസ കേന്ദ്രങ്ങള്‍ നിര്‍മാണം പൂര്‍ണമായി എന്ന് കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നാണ് ആരോപണം. തകര ഷീറ്റുകള്‍ മേഞ്ഞ രണ്ട് മുറികളുടെ നിര്‍മാണം മാത്രമാണ് സര്‍ക്കാര്‍ പൂര്‍ത്തികരിച്ചിരിക്കതെന്നാണ് ആരോപണം. കോര്‍പറേറ്റുകള്‍ക്ക് വേണ്ടി കര്‍ഷകരെയും ആദിവാസികളെയും കുടിയൊഴിപ്പിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെയാണ് മേധയുടെ നിരാഹാരം