വാഹനാഭ്യാസം; ഷാര്‍ജയില്‍ യുവാവ് അറസ്റ്റില്‍

Posted on: July 26, 2017 4:36 pm | Last updated: July 26, 2017 at 4:36 pm
SHARE
അഭ്യാസം നടത്തിയതിന് പോലീസ് പിടിച്ചെടുത്ത കാര്‍

ഷാര്‍ജ: അപകടകരമാം വിധം വാഹനാഭ്യാസം നടത്തിയ യുവാവിനെ ഷാര്‍ജ പോലീസ് അറസ്റ്റ് ചെയ്തു. ഷാര്‍ജ മധ്യമേഖലയില്‍ നിന്നാണ് 22കാരനായ ജി സി സി പൗരനെ അറസ്റ്റ് ചെയ്തത്.

പോലീസിനെ കബളിപ്പിക്കാന്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് മറച്ചിരുന്നു. വിവരമറിഞ്ഞ പോലീസ് പട്രോള്‍ സംഘം ഉടന്‍ തന്നെ സ്ഥലത്തെത്തി യുവാവിനെ അറസ്റ്റ് ചെയ്തു. ഇയാളെ നിയമ നടപടികള്‍ക്കായി പബ്ലിക് പ്രൊസിക്യൂഷന് കൈമാറി. റോഡില്‍ മാന്യത പുലര്‍ത്തണമെന്നും മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം പെരുമാറണമെന്നും ഡ്രൈവര്‍മാരോട് കേണല്‍ ബിന്‍ ദര്‍വീശ് ഉദ്‌ബോധിപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here