സ്വാതന്ത്ര്യസമര സേനാനി കെ ഇ മാമന്‍ അന്തരിച്ചു

Posted on: July 26, 2017 12:07 pm | Last updated: July 26, 2017 at 12:07 pm

തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെഇ മാമ്മന്‍ (97)അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ നേതാവായിരുന്ന മാമ്മന്‍, ക്വിറ്റ് ഇന്ത്യ സമരത്തിലും സര്‍ സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. അവിവാഹിതനാണ്.

കഴിഞ്ഞ മൂന്നര വര്‍ഷത്തിലധികമായി അദ്ദേഹം തിരുവനന്തപുരത്തെ നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരനും സഹോദരന്റെ മകനുമൊപ്പം കുന്നുകുഴിയിലെ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്. 1921 ജൂലൈ 31നാണ് കെടി ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും മകനായി കെഇ മാമന്‍ ജനിച്ചത്.