Eranakulam
ദിലീപിന്റെ റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ റിമാന്‍ഡ് കാലാവധി ആഗസ്റ്റ് എട്ട് വരെ നീട്ടി. വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ദിലീപിനെ ഇന്ന് മജിസ്‌ട്രേറ്റ് കോടതിക്ക് മുമ്പില്‍ ഹാജരാക്കിയത്. ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തിങ്കളാഴ്ച തള്ളിയിരുന്നു.
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ജൂലൈ പത്തിനാണ് ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്തത്.
---- facebook comment plugin here -----