ഡ്രൈവറില്ലാ കാറുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കില്ല: കേന്ദ്ര ഗതാഗത മന്ത്രി

Posted on: July 24, 2017 9:54 pm | Last updated: July 24, 2017 at 9:54 pm
SHARE

ന്യൂഡല്‍ഹി: ഡ്രൈവറില്ലാതെ ഓടുന്ന കാറുകള്‍ക്ക് ഇന്ത്യയില്‍ അനുമതി നല്‍കില്ലെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിഥിന്‍ ഗാഡ്കരി പറഞ്ഞു. തൊഴിലില്ലാത്ത നിരവധി ആളുകളുള്ള ഇന്ത്യയില്‍ ഇത്തരം വാഹനങ്ങള്‍ എങ്ങനെ അനുവദിക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഔദ്യോഗിക വസതിയില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. രാജ്യത്ത് പ്രതിവര്‍ഷം 22,000 ഡ്രൈവര്‍മാരുടെ ക്ഷാമമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

വിദേശത്ത് നിന്നുള്ള ഇലക്‌ട്രോണിക് കാര്‍ നിര്‍മാതാക്കള്‍ക് ഇന്ത്യയില്‍ ടാക്‌സ് ഇളവ് നല്‍കില്ലെന്ന് മന്ത്രി പറഞ്ഞു. ഇത്തരം കമ്പനികള്‍ക്ക് വേണമെങ്കില്‍ ഇന്ത്യയില്‍ വെച്ച് നിര്‍മാണം നടത്താമെന്നും അദ്ദേഹം വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here