രാജ്യസഭാ സ്ഥാനാര്‍ഥിയാകാനില്ലെന്ന് യെച്ചൂരി

Posted on: July 24, 2017 8:55 pm | Last updated: July 25, 2017 at 9:48 am

ന്യൂഡല്‍ഹി: രാജ്യസഭാസ്ഥാനാര്‍ഥിയാകാനില്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. പോളിറ്റ് ബ്യൂറോയെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. കേന്ദ്രകമ്മിറ്റിയില്‍ നാളെ നിലപാട് വ്യക്തമാക്കുമെന്നും യെച്ചൂരി പറഞ്ഞു.

അതേസമയം സീതാറാം യെച്ചൂരിയെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യവുമായി വി.എസ്. അച്യുതാനന്ദന്‍ രംഗത്തെത്തിയിരുന്നു.

എന്നാല്‍ യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കേണ്ടതില്ലെന്നാണ് സിപിഎം പോളിറ്റ് ബ്യൂറോയുടെ തീരുമാനം.

ആഗസ്റ്റ് 18 ന് ആണ് രാജ്യസഭയിലെ യെച്ചൂരിയുടെ കാലാവധി തീരുന്നത്. യെച്ചൂരിയെ വീണ്ടും മത്സരിപ്പിക്കണമെന്നാണു ബംഗാള്‍ ഘടകത്തിന്റെയും നിലപാട്. എന്നാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയോടെ മാത്രമേ യെച്ചൂരിക്ക് ജയിക്കാന്‍ സാധിക്കൂ. കോണ്‍ഗ്രസിന്റെ പിന്തുണ സ്വീകരിക്കുന്നത് തെറ്റായ സന്ദേശത്തിന് ഇടയാക്കുമെന്ന് കണ്ടാണ് യെച്ചൂരിയെ മത്സരിപ്പിക്കേണ്ടതില്ലെന്ന് പോളിറ്റ് ബ്യൂറോ തീരുമാനിച്ചിരിക്കുന്നത്.