Connect with us

Gulf

വന്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിലൂടെ എണ്ണയിതര വരുമാനത്തില്‍ ദുബൈ മുന്നേറുന്നു

Published

|

Last Updated

ദുബൈ: കൂടുതല്‍ നിക്ഷേപം വരുന്നതോടെ അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ ദുബൈ സാമ്പത്തിക രംഗം കൂടുതല്‍ കരുത്താര്‍ജിക്കുമെന്ന് അധികൃതര്‍. ആഗോള തലത്തില്‍ സാമ്പത്തിക രംഗം വളരുന്നതിനനുസൃതമായി വെല്ലുവിളികളെ അതിജീവിച്ചു മുന്നേറുന്നതിന് ദുബൈ സാമ്പത്തിക രംഗം തയ്യാറെടുത്തതായി ദുബൈ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ സെക്കന്‍ഡ് ഡെപ്യൂട്ടി ചെയര്‍മാനും എക്കണോമിക് ഡെവലപ്‌മെന്റ് കമ്മറ്റി ചെയര്‍മാനുമായ ശൈഖ് അഹ്മദ് ബിന്‍ സഈദ് അല്‍ മക്തൂം പറഞ്ഞു.

ദുബൈ പ്ലാന്‍ 2021ന്റെ പ്രതിഫലനങ്ങളെന്നോണം മേഖലയിലെ മറ്റ് സാമ്പത്തിക രംഗത്തേക്കാളും ദുബൈ സാമ്പത്തിക മേഖല വളരുന്നുണ്ട്. ആഗോള തലത്തില്‍ വെല്ലുവിളികള്‍ നേരിടുമ്പോഴും ദുബൈ സാമ്പത്തിക രംഗത്തിന്റെ വൈവിധ്യവും സുസ്ഥിരതയും വേറിട്ട് നില്‍ക്കുന്നുണ്ട്. ദുബൈ ഭരണ നേതൃത്വത്തിന്റെ ധിഷണാപരമായ വീക്ഷണങ്ങളും അടിസ്ഥാന സൗകര്യ വിപുലീകരണവും സാമ്പത്തിക രംഗം കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് ശക്തിപകരുന്നുണ്ടെന്ന് ശൈഖ് അഹ്മദ് പറഞ്ഞു.
എണ്ണയിതര വരുമാനത്തില്‍ ദുബൈ മുന്നേറുകയാണ്. സുസ്ഥിരവും, മാന്ദ്യത്തിന്റെ കരാള ഹസ്തങ്ങളില്‍ നിന്ന് രക്ഷപെടുവാനുമുള്ള വികസന കാഴ്ചപാടുകള്‍ എണ്ണയിതര വരുമാന സ്രോതസുകള്‍ക്ക് ശക്തി പകര്‍ന്നിട്ടുണ്ട്. ദുബൈ പ്ലാന്‍ 2021, ദുബൈ ഇന്‍ഡസ്ട്രിയല്‍ സ്ട്രാറ്റജി 2030, എക്‌സ്‌പോ 2020 തുടങ്ങി വ്യത്യസ്തമായ പദ്ധതികളിലൂടെ ദുബൈ നഗരത്തിന്റെ സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ശൈഖ് അഹമദ് ചൂണ്ടിക്കാട്ടി.
ഉപഭോക്ത സന്തുഷ്ടി സൂചിക മികവുറ്റ രീതിയിലാണ് മുന്നേറുന്നത്. കഴിഞ്ഞ വര്‍ഷമിത് 138 പോയിന്റിലേക്ക് എത്തിയിട്ടുണ്ട്. നടപ്പ് വര്‍ഷം ദുബൈ സാമ്പത്തിക രംഗത്തെ പ്രവര്‍ത്തനങ്ങളില്‍ 80 ശതമാനം ക്രിയാത്മക പ്രതിഫലനങ്ങള്‍ ഉളവാക്കാന്‍ സാധിച്ചിട്ടുണ്ട്. ശക്തമായ തൊഴില്‍ മേഖലയെ പടുത്തുയര്‍ത്തുന്നതിന് വളര്‍ച്ച വഴിയൊരുക്കിയെന്നും ശൈഖ് അഹ്മദ് പറഞ്ഞു.

ജി സി സി രാജ്യങ്ങള്‍, ഇന്ത്യ, ജര്‍മനി, യു കെ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരാണ് കൂടുതലായി എമിറേറ്റ് സന്ദര്‍ശിക്കുന്നത്. ഓരോ സന്ദര്‍ശകനും ശരാശരി ചിലവാക്കുന്ന തുക 8658 ദിര്‍ഹമായി ഉയര്‍ന്നിട്ടുണ്ട്. 7.6 ശതമാനമാണ് ഈ മേഖലയിലെ വളര്‍ച്ചാ നിരക്ക്.
1100 കോടി ദിര്‍ഹമിന്റെ 47ഓളം കരാറുകളാണ് എക്‌സ്‌പോ 2020യുമായി ബന്ധപ്പെട്ട് നടപ്പ് വര്‍ഷം നേടിയെടുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കൂടുതല്‍ സ്വകാര്യ സംരംഭങ്ങളെ ആകര്‍ഷിക്കുന്നതിന് പൊതു-സ്വകാര്യ മേഖലകളുടെ സഹകരണ നിയമം നടപ്പിലാക്കിയതും നിര്‍മാണ മേഖലയെ കൂടു
തല്‍ കരുത്തുറ്റതാകാന്‍ കഴിഞ്ഞുവെന്നും ശൈഖ് അഹമദ് വിശദീകരിച്ചു.

കഴിഞ്ഞ വര്‍ഷം ആഭ്യന്തര ഉത്പാദന വളര്‍ച്ച ആഗോളതലത്തില്‍ 2.4 ശതമാനത്തിലായിരുന്നവെങ്കില്‍ ദുബൈയുടേത് 2.85 ശതമാനമായിരുന്നു. ആഗോള സാമ്പത്തിക മേഖലയില്‍ ദുബൈ നഗരത്തെ പ്രത്യേകം അടയാളപ്പെടുത്താന്‍ കഴിഞ്ഞിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ മികച്ച അഞ്ച് നഗരങ്ങളില്‍ ഒന്നായി ദുബൈ നഗരത്തെ മാറ്റിയതും സുസ്ഥിരവും വൈവിധ്യവുമാര്‍ന്ന കരുത്തുറ്റ സാമ്പത്തിക മേഖലയാണ്.നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 3.1 ശതമാനത്തിന്റെ വരുമാന നേട്ടം ദുബൈ നഗരം നേടുമെന്നാണ് പ്രതീക്ഷയെന്നും ശൈഖ് അഹ്മദ് ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest