കേരളത്തിലെ ഏഴ്‌ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ അനുമതിയില്ല

Posted on: July 24, 2017 4:14 pm | Last updated: July 24, 2017 at 11:28 pm

തിരുവനന്തപുരം: കേരളത്തിലെ ഏഴ്‌ മെഡിക്കല്‍ കോളജുകള്‍ക്ക് മെഡിക്കല്‍ കൗണ്‍സില്‍ പ്രവേശനാനുമതി നിഷേധിച്ചു. അടിസ്ഥാന സൗകര്യമില്ലാത്തതുകൊണ്ടാണ് അനുമതി നിഷേധിച്ചത്.

വര്‍ക്കല എസ്ആര്‍ കോളജ്, ചെര്‍പ്പുളശ്ശേരി കോളജ് എന്നിവയടക്കം ആറ് മെഡിക്കല്‍ കോളജുകള്‍ക്കാണ് അനുമതി നിഷേധിച്ചത്.

ഇതോടെ സംസ്ഥാനത്ത് ആയിരത്തോളം എം.ബി.ബി.എസ് സീറ്റുകള്‍ നഷ്ടമാകും. ഡി.എം. വയനാട്, തൊടുപുഴ അല്‍ അഹ്‌സര്‍, മൗണ്ട് സിയോണ്‍ അടൂര്‍, ഇടുക്കി, കണ്ണൂര്‍ തുടങ്ങിയ കോളേജുകള്‍ക്കും അനുമതിയില്ല. ഈ കോളജുകളില്‍ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിരീക്ഷിച്ചു.