പര്‍വതത്തെ ഇളക്കാം; ഞങ്ങളുടെ സൈന്യത്തെ തൊടാനാകില്ല- മുന്നറിയിപ്പുമായി ചൈന

Posted on: July 24, 2017 1:48 pm | Last updated: July 24, 2017 at 1:48 pm

ബീജിംഗ്: സിക്കിം അതിര്‍ത്തിയിലെ ദോക് ലാ മേഖലയില്‍ ഇന്ത്യ- ചൈന പ്രശനങ്ങള്‍ കൂടുതല്‍ വഷളായ സാഹചര്യത്തില്‍ ഇന്ത്യക്ക് മുന്നറിയിപ്പുമായി ചൈനീസ് പ്രതിരോധ മന്ത്രാലയം.

അതിര്‍ത്തി സംരക്ഷിക്കാനുള്ള പീപ്പിള്‍ ലിബറേഷന്‍ ആര്‍മിക്കുള്ള കരുത്തിനെ പറ്റി ആര്‍ക്കും മിഥ്യാധാരണ വേണ്ടെന്ന് ചൈനീസ് പ്രതിരോധ വക്താവ് വു ഖ്വയ്ന്‍ പറഞ്ഞു. ചൈനയുടെ അതിര്‍ത്തിയും പരമാധികാരവും നിരന്തരം ശക്തിപ്പെടുത്താനാണ് ശ്രമം. ദോക്‌ലാം ചൈനയുടെ അതിര്‍ത്തിയാണ്. അവിടേക്കുള്ള ഇന്ത്യയുടെ കടന്നുകയറ്റം അന്താരാഷ്ട്ര നിയമലംഘനമാണ്.  ഇന്ത്യ തെറ്റ് തിരുത്താന്‍ തയ്യാറാകണം.

ഒരു പര്‍വതത്തെ വിറപ്പിക്കാന്‍ എളുപ്പത്തില്‍ സാധിക്കുമെങ്കിലും പീപ്പിള്‍ ലിബറേഷന്‍ ആര്‍മിയെ അനക്കാന്‍ ബുദ്ധിമുട്ടാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. ദോല് ലാ മേഖലയില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനയുടെ നീക്കം ഇന്ത്യ തടഞ്ഞതോടെ ഉടലെടുത്ത തര്‍ക്കം യുദ്ധ ഭീഷണിയിലെത്തി നില്‍ക്കുകയാണ്.