Connect with us

Kerala

ഗുണ്ടാ കേസ്: സീരിയല്‍ താരം അതുല്‍ ശ്രീവ അറസ്റ്റില്‍

Published

|

Last Updated

കോഴിക്കോട്: സീരിയല്‍ താരം അതുല്‍ ശ്രീവ ഗുണ്ടാ കേസില്‍ അറസ്റ്റില്‍. കോളജ് വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസിലാണ് അതുലിനെ കസബ പോലീസ് അറസ്റ്റ് ചെയ്തത്. കുരുക്ഷേത്ര എന്ന ഗുണ്ടാ സംഘത്തിലെ അംഗമാണ് ഇയാളെന്ന് പോലീസ് പറഞ്ഞു.

കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളജിലെ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായ അതുലിനെതിരെ അതേ കോളജിലെ മറ്റൊരു വിദ്യാര്‍ഥിയാണ് പരാതി നല്‍കിയത്. പേരാമ്പ്ര സ്വദേശിയായ അതുലിന് എതിരെ കൊലപാതക ശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

മീഡിയ വണ്‍ ചാനലിലെ എം80 മൂസ എന്ന സീരിയലില്‍ റിസ്‌വാന്‍ എന്ന കഥാപാത്രത്തെയാണ് അതുല്‍ അവതരിപ്പിക്കുന്നത്.

Latest