ബാഗ്ദാദി കൊല്ലപ്പെട്ടെന്ന് വിശ്വസിക്കുന്നില്ലെന്ന് അമേരിക്ക

Posted on: July 22, 2017 3:42 pm | Last updated: July 22, 2017 at 3:42 pm

വാഷിങ്ടണ്‍: ഇസ്‌ലാമിക് സ്‌റ്റേറ്റ് തലവന്‍ അബുബക്കര്‍ അല്‍ ബാഗ്ദാദി കൊല്ലപ്പെട്ടതായി വിശ്വസിക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ തലവന്‍ ജെയിംസ് മാറ്റിസ്.ബാഗ്ദാദി കൊല്ലെപ്പട്ടന്ന് വിശ്വസിക്കുന്നില്ല. തങ്ങള്‍ നടത്തിയ ആക്രമണത്തില്‍ ബാഗ്ദാദി കൊലപ്പെട്ടുവെന്ന് മനസിലാക്കുന്നതുവരെ അയാള്‍ ജീവിച്ചിരിക്കുന്നുവെന്ന് വിശ്വസിക്കുന്നതായി മാറ്റിസ് വ്യക്തമാക്കി പറഞ്ഞു.

ബ്രിട്ടനില്‍ നിന്നുള്ള മനുഷ്യാവകാശ സംഘടനയായ സിറിയന്‍ ഒബ്‌സര്‍വേറ്ററിയാണ് ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന് സ്ഥിരീകരിച്ചിരുന്നു. ബാഗ്ദാദി കൊല്ലപ്പെട്ടുവെന്ന റിപ്പോര്‍ട്ടുകള്‍ പരിശോധിച്ച് വരികയാണെന്ന് റഷ്യന്‍ സൈന്യവും പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാഗ്ദാദിയുടെ മരണത്തെ കുറിച്ച് അമേരിക്കന്‍ പ്രതിരോധ വകുപ്പ് മേധാവിയുടെ പ്രതികരണം പുറത്ത് വരുന്നത്.25 മില്യണ്‍ ഡോളറാണ് അമേരിക്ക ബാഗ്ദാദിയുടെ തലക്ക് വിലയിട്ടിരുന്നത്. വ്യോമാക്രമണത്തില്‍ ബാഗ്ദാദി കൊല്ലപ്പൈട്ടന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് സ്ഥിരീകരിക്കാന്‍ സഖ്യരാജ്യങ്ങള്‍ക്ക് ഇതുവരെ സാധിച്ചിട്ടില്ല.