യുവാവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു

Posted on: July 22, 2017 10:47 am | Last updated: July 22, 2017 at 1:31 pm

പത്തനംതിട്ട: കടമ്മനിട്ടയില്‍ യുവാവ് പെട്രോളൊഴിച്ച് തീക്കൊളുത്തിയ പെണ്‍കുട്ടി മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ പെണ്‍കുട്ടി കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ പ്രതി സജിലിനെ പോലീസ് പിടികൂടിയിരുന്നു.

പത്തനംതിട്ട നാരങ്ങാനം കല്ലേലിമുക്കില്‍കുരുച്ചെറ്റയില്‍ കോളനിയിലെ വീട്ടില്‍വെച്ചാണ് ഇയാള്‍ പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് തീക്കൊളുത്തിയത്. സജില്‍ പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച് തന്നോടൊപ്പം ഇറങ്ങി വരാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിന് വിസ്സമ്മതിച്ച പെണ്‍കുട്ടിയെ കന്നാസില്‍ പെട്രോള്‍ വാങ്ങി വന്ന് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ വീട്ടിലില്ലാതിരുന്ന സമയത്തായിരുന്നു സംഭവം.