Connect with us

Kerala

മെഡിക്കല്‍ കോഴ റിപ്പോര്‍ട്ട് ചോര്‍ച്ച: നസീറിനെ സസ്‌പെന്‍ഡ് ചെയ്യും

Published

|

Last Updated

തൃശൂര്‍: മെഡിക്കല്‍ കോളജിന് അനുമതി ലഭിക്കാന്‍ ബിജെപി നേതാക്കള്‍ കോഴ വാങ്ങിയെന്ന റിപ്പോര്‍ട്ട് ചോര്‍ത്തിയത് താനല്ലെന്ന് ബിജെപി സംസ്ഥാന സെക്രട്ടറിയും അന്വേഷണ സമിതി അംഗവുമായ എകെ നസീര്‍.

സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് അയച്ച പകര്‍പ്പില്‍ നിന്നാണ് റിപ്പോര്‍ട്ട് ചോര്‍ന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശിന്റെ പേര് റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നസീര്‍ വ്യക്തമാക്കി.

അതേസമയം, റിപ്പോര്‍ട്ട് ചോര്‍ന്ന സംഭവത്തില്‍ നസീറിനെതിരെ പാര്‍ട്ടി നടപടിയെടുത്തേക്കും. നസീറിനെ സസ്‌പെന്‍ഡ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റിപ്പോര്‍ട്ട് ചോര്‍ന്നത് നസീറിന്റെ ഐഡിയില്‍ നിന്നാണെന്ന നിഗമനത്തിലാണ് ബിജെപി നേതൃത്വം. കെപി ശ്രീശന്‍, എകെ നസീര്‍ തുടങ്ങിയ രണ്ടംഗ സമിതിയായിരുന്നു മെഡിക്കല്‍ കോഴ ആരോപണത്തെക്കുറിച്ച് അന്വേഷിച്ചത്.