Connect with us

National

രാഷ്ട്രപതിയെ ഇന്നറിയാം; പ്രഖ്യാപനം വൈകീട്ട് ആറ് മണിയോടെ

Published

|

Last Updated

ന്യൂഡല്‍ഹി: ഫലം ഏതാണ്ട് ഉറപ്പിച്ചതാണെങ്കിലും തിരഞ്ഞെടുപ്പിലെ വോട്ടിംഗ് നില ഇന്നറിയാം. നിലവിലെ രാഷ്ട്രപതി പ്രണാബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്ന ഈ മാസം 25ന്, പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന സ്ഥാനാര്‍ഥി പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും.

776 എം പിമാരും 4,120 എം എല്‍ എമാരും തിങ്കളാഴ്ച പൂര്‍ത്തിയായ വോട്ടെടുപ്പില്‍ ആരാകും രാഷ്ട്രപതിയെന്ന് തീരുമാനിച്ച് കഴിഞ്ഞതാണ്. എന്‍ ഡി എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദ് വിജയിക്കും എന്നുതന്നെയാണ് കരുതുന്നത്. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി മീരാകുമാറാണ് കോവിന്ദിന്റെ എതിരാളി. 70 ശതമാനം വോട്ടാണ് കോവിന്ദ് പ്രതീക്ഷിക്കുന്നത്.

വോട്ടെടുപ്പിന് രഹസ്യ സ്വഭാവമുള്ളതിനാല്‍ ക്രോസ് വോട്ട് സാധ്യത മുന്‍കൂട്ടി കണക്കാക്കാനാകില്ല. എന്‍ ഡി എ ഘടക കക്ഷികള്‍ക്ക് പുറമേ എ ഐ എ ഡി എം കെ, ജെ ഡി യു, ബി ജെ ഡി തുടങ്ങിയ കക്ഷികള്‍ കോവിന്ദിനെയാണ് പിന്തുണച്ചത്.

 

Latest